Sunday, 17 November 2019

യുവജന കൂട്ടായ്മ മീലാദ് റബീഹ് സംഘടപ്പിച്ചു.(വിഷൻ ന്യൂസ്‌ 18/11/2019)



മടവൂർ : ഇശ്ഖേ മദീന യുവജന കൂട്ടായ്മ മടവൂർമുക്കിന്റെ ആഭിമുഖ്യത്തിൽ ഇരു സുന്നി വിഭാഗങ്ങളേയും ഒരുമിച്ച് ചേർത്ത് മീലാദ് റബീഹ് സംഘടിപ്പിച്ചത് നാട്ടുകാർക്ക് വേറിട്ട അനുഭവമായി.
കുന്നത്ത് ജുമാമസ്ജിദിൽ നിന്ന് ഖബർ സിയാറത്തോടെ തുടക്കം കുറിച്ച  നബിദിനഘോഷയാത്രയിൽ മുതിർന്നവരുടെ ദഫ് പ്രദർശനവും കുന്നത്ത് മഹല്ലിന്റ കീഴിയുള്ള വിവിധ മദ്രസകളിലെ വിദ്യാർത്ഥികളുടെ ദഫ് പ്രദർശനവും ഘോഷയാത്രയെ നാട്ടുകാർക്ക് വേറിട്ട അനുഭവമായി.


തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. മഗരിബ് നിസ്ക്കാരനന്തരം നടന്ന ഉൽഘാടന സെക്ഷനിൽ കുന്നത്ത് പള്ളി മുദരിസ് വി.കെ ഇബ്രാഹിം ബാഖഫി പ്രാർത്ഥന നടത്തി.  ചടങ്ങിൽ പഞ്ചായത്ത് മെംബർ ഹമീദ് മാസ്റ്റുറുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖത്തീബ് ടി.എ മുഹമ്മദ് അഹസനി ഉൽഘാടനം ചെയ്തു. തുടർന്ന് വിവിധ കാലഘട്ടത്തിൽ  മടവൂർ മുക്കിലെ മദ്രസകളിൽ ജോലി ചെയ്തിരുന്ന മുതിർന്ന ഉസ്താദ്മാരെ ആദരിച്ചു മുജീബ് സഖാഫിയുടെ മീലാദ് പ്രഭാഷണത്തിന് ശേഷം ബുർദ്ധ മജ്ലിസും ഗാന വിരുന്നും അരങ്ങേറി. ചടങ്ങിൽ ഇശ്ഖേ മദീന യുവജന കൂട്ടായ്മ കൺവീനർ അഡ്വ: അബ്ദുറഹിമാൻ സ്വാഗതവും മുഹമ്മദ് സാബിത്ത് നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only