18 November 2019

ശ്രീകുന്നത്ത് തൃക്കോവില്‍ വിഷ്ണു ക്ഷേത്ര മഹോത്സവം: കോടിയാര്‍ച്ചനയില്‍ ജനപ്രവാഹം(വിഷൻ ന്യൂസ്‌ 18/11/2019)
(VISION NEWS 18 November 2019)



മുക്കം: മണാശ്ശേരി ശ്രീകുന്നത്ത് തൃക്കോവില്‍ വിഷ്ണു ക്ഷേത്രമഹോത്സവം രണ്ടാം ദിവസം രാവിലെ നടന്ന കോടിയാര്‍ച്ചനയില്‍ ഭക്തജനപ്രവാഹം. ചെയര്‍മാന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ ഇരുള്‍കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ശൈലജ ടീച്ചര്‍, ഡോ. ജയകുമാര്‍, ചന്ദ്രമോഹനന്‍, രാമന്‍ ഇരട്ടങ്ങല്‍, ഗീതാ ശ്രീ വിശ്വനാഥ് മാവേലിക്കര, കമല കുന്തല, രസ്ന പൂളക്കാംപൊയില്‍, മല്ലപ്പള്ളി കൃഷ്ണന്‍ നമ്ബൂതിരി, നവീന്‍ മണാശ്ശേരി, ഉമ ചാലിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് കൊടിയേറ്റ്, ഗാനമേള എന്നിവ അരങ്ങേറി. തിങ്കളാഴ്ച മുതല്‍ അക്ഷരശ്ലോകം, ഗാനസുധ, നൃത്തനൃത്യങ്ങള്‍, നൃത്തസംഗീതശില്‍പം, ഗാനമേള, മൂസിക് ഫ്യൂഷന്‍, നാടകം എന്നിവ നടക്കും.

20ന് നാലു ദേശങ്ങളില്‍നിന്നുള്ള വരവാഘോഷവും നടക്കും. 21ന് വൈകീട്ട് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന രഥോത്സവം നടക്കും. 22ന് ആറാട്ടോടെ മഹോത്സവത്തിന് കൊടിയിറങ്ങും.


Post a comment

Whatsapp Button works on Mobile Device only