18 November 2019

അങ്കണവാടിക്ക് ഭൂമി വിട്ടു നല്‍കി ആമിന ഉമ്മ; കമാന്‍ഡേഴ്‌സ് മലയമ്മക്ക് ഇത് അഭിമാന നിമിഷം(വിഷൻ ന്യൂസ്‌ 18/11/2019)
(VISION NEWS 18 November 2019)




ഓമശ്ശേരി മലയമ്മ : മലയമ്മയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച് വന്നിരുന്ന അംഗണവാടി പുതിയ നിയമ പ്രകാരം സ്വന്തം കെട്ടിടമില്ലാത്തതിനാൽ നഷ്ടപെടുമെന്ന അവസ്ഥയിലായി. വാർഡ് മെമ്പർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മലയമ്മയിലെ കമാന്റേഴ്സ് ക്ലബ് സ്ഥലം കണ്ടെത്തുന്നതിനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. മറ്റു പലരെയും സമീപിച്ച കൂട്ടത്തിൽ ആമിന ഉമ്മയുമായും സംസാരിക്കുകയും അംഗണവാടിക്കാവശ്യമായ സ്ഥലം പൂർണമായും സൗജന്യമായി വിട്ടു നൽകാൻ തയ്യാറാവുകയുമായിരുന്നു
നാട്ടിലെ സാധാരണക്കാർക്ക് ഉപകാരപ്രദമായ അംഗനവാടി നഷ്ടപ്പെട്ടുപോവുമായിരുന്ന അവസ്ഥയിൽ സ്ഥലം നൽകാൻ തയ്യാറായ ആമിന ഉമ്മയെ കമാന്റേഴ്സ് ക്ലബ് പ്രവർത്തകർ വീട്ടിലെത്തി നന്ദിയറിയിച്ചു.
സ്ഥലം കണ്ടെത്തുന്നതിന് നേതൃത്വം നൽകിയ കമാന്റേഴ്സ് ഭാരവാഹികളായ സൽമാൻ പി.പി, സാദിഖ് സി.പി.റഊഫ് എം ടി, ആരിഫ് പാലിയിൽ, ജബ്ബാർ മലയമ്മ, കുഞ്ഞിമരക്കാർ ,ശ്രീകാന്ത് റഫീഖ് പാലിയിൽ , ഹഖീംPM  തുടങ്ങിയവരെ വാർഡ് മെമ്പർ പി ആലിക്കുഞ്ഞി അഭിനന്ദനമറിയിച്ചു. ആമിന ഉമ്മയുടെ ഭർത്താവ് പരേതനായ പുലിച്ചോച്ചാലിൽ ഉസൈൻ ഹാജിയുടെ നാമധേയത്തിൽ അംഗനവാടി കെട്ടിടം നിർമിക്കുന്നതിന് അധികാരികളോട് ആവശ്യപ്പെടുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only