18 November 2019

വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനം നാളെ(വിഷൻ ന്യൂസ്‌ 18/11/2019)
(VISION NEWS 18 November 2019)



കൊടുവള്ളി: ‘വ്യാപാരം ചെയ്യുന്നത് കൊലയേക്കാള്‍ വലിയ കുറ്റമോ?’ എന്ന് പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം സമ്മേളനംനാളെ (ചൊവ്വാഴ്ച) കൊടുവള്ളിയിലും താമരശേരിയിലുമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തിന് തുടക്കം കുറിച്ച് താമരശേരി വ്യാപാരഭവന്‍ പരിസരത്ത് രാവിലെ 9 മണിക്ക് മണ്ഡലം പ്രസിഡന്റ് കെ നാരായണന്‍നായര്‍ പതാകയുയര്‍ത്തും. രാവിലെ 10ന് താമരശേരി വ്യാപാരഭവനില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത് മുഖ്യപ്രഭാഷണം നടത്തും.

സമാപന സമ്മേളനവും റാലിയും വൈകിട്ട് കൊടുവള്ളിയില്‍ നടക്കും. റാലി 4.30ന് പഴയ ആര്‍ടിഒ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് സമ്മേളന നഗരിയായ ഓപ്പണ്‍ എയര്‍ സ്റ്റേജ് പരിസരത്ത് സമാപിക്കും. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. കാരാട്ട് റസാക്ക് എംഎല്‍എ മുഖ്യാതിഥിയാകും.

ബിസിനസ് രംഗത്തെ മികവിന് സമിതി ഏര്‍പ്പെടുത്തിയ ഐക്കണ്‍ അവാര്‍ഡ് അന്‍വര്‍ സാദത്തിന് സമ്മാനിക്കും. സംസ്ഥാന സെക്രട്ടറി കെ സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സപ്ലിമെന്റ് കൊടുവള്ളിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ പ്രകാശനം ചെയ്തു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത്, ജില്ലാ സെക്രട്ടറി അമീര്‍ മുഹമ്മദ് ഷാജി, മണ്ഡലം പ്രസിഡന്റ് കെ നാരായണന്‍നായര്‍, എ കെ അബ്ദുള്ള, ഷംസു എളേറ്റില്‍, മുര്‍ത്താസ് താമരശേരി, ടി പി അര്‍ഷാദ്, ടി കെ അത്തിയത്ത്, മുഹമ്മദ് നാഫി എന്നിവര്‍ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only