18 November 2019

ശംസുൽ ഹുദാ മദ്രസ കെട്ടിട ഉദ്ഘാടനം ചെയ്തു(വിഷൻ ന്യൂസ്‌ 18/11/2019)
(VISION NEWS 18 November 2019)




കൊടുവള്ളി :കിഴക്കോത്ത് കല്യാമ്പലത്തു താഴം ശംസുൽ ഹുദാ മദ്രസ കെട്ടിടം  നാടിനു സമർപ്പിച്ചു  . മദ്രസ അങ്കണത്തിൽ നടന്ന ചടങ്ങിൽ  ബഹു :കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു .സി പി അബ്‌ദുള്ള ഹാജി അധ്യക്ഷനായിരുന്ന ചടങ്ങിൽ  ജലീൽ ബാഖവി പാറന്നൂർ മുഖ്യ പ്രഭാഷണം നടത്തി. കിഴക്കോത്ത് ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് അലവിക്കോയ തങ്ങൾ അൽ ബുഖാരി കാടാമ്പുഴ,  മുഹമ്മദ്‌ ബാഖവി, കെ കെ ഇബ്രാഹിം മുസ്‌ലിയാർ,മുഹമ്മദ്‌ സ്വാലിഹ് അസുഹ്‌രി, വി അബൂബക്കർ മൗലവി, പി സി അബ്‌ദുറഹ്മാൻ മുസ്‌ലിയാർ,  മംഗലങ്ങാടൻ മുഹമ്മദ്‌ മാസ്റ്റർ, അൻസാരി മുഹമ്മദ്‌ ഹാജി, സദർ മുഅലിം മുഹമ്മദലി ബാഖവി, ഇസ്സുദ്ധീൻ പരപ്പാറ  തുടങ്ങിയർ സന്നിദ്ധരായിരുന്നു സ്വാഗത കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ് കൊന്തള ത്തു സ്വാഗതവും സി എം കോയ നന്ദിയും പറഞ്ഞു . കിഴക്കോത്ത് കല്യാമ്പലത്തു പ്രദേശങ്ങളിലെ ആളുകളുടെ ചിരകാല സ്വപ്നമായിരുന്നു മദ്രസ ഉദ്ഘാടനം. അറവണ  മുട്ടിന്റെ അകമ്പടിയോടെ ആയിരുന്നു ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്.മദ്രസ എന്ന സ്വപ്നം യഥാർത്യമാക്കാൻ പരിശ്രമിച്ചവരെ പുതുവയൽ ഇസ്ലാമിക്‌ ചാരിറ്റബിള് (pics)നേതിര്ത്വത്തിൽ ആദരിച്ചു. മദ്രസക്ക്‌ വേണ്ടി എല്ലാ വിധ സഹായങ്ങളും നൽകിയ എല്ലാവർക്കും മദ്രസ കമ്മിറ്റി നന്ദി അറീയിച്ചു.

Post a comment

Whatsapp Button works on Mobile Device only