18 November 2019

ഉപജില്ലാ കലോത്സവ വിജയികൾക്ക് സ്വീകരണം നൽകി(വിഷൻ ന്യൂസ്‌ 18/11/2019)
(VISION NEWS 18 November 2019)



കൊടുവള്ളി ആവിലോറ:കൊടുവള്ളി ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ആവി ലോറ എം.എം എ യു.പി സ്കൂൾ ടീമിന് പി.ടി.എ യും, സ്റ്റാഫ് കൗൺസിലും ചേർന്ന് സ്വീകരണം നൽകി.സംസ്കൃതോത്സവം ഓവറോൾ. എൽ.പി ജനറൽ റണ്ണറപ്പ്, അറബി സാഹിത്യോത്സവം മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കിയ ആ വിലോറ എം.എം ഏ. യു.പി സ്കൂൾ ടീമിനേ വിളംബര ഘോഷയാത്ര യോടെ വിദ്യാലയത്തിലേക്ക് വരവേറ്റു.പഞ്ചായത്തംഗം കെ.എം.ആശിക്ക് റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് കെ.കെ.ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫുട് ബോളറും, നടനുമായ ഗഫൂർ മണ്ണിൽ ക്കടവ് മുഖ്യാഥിതിയായി. ഹെഡ്മാസ്റ്റർ കെ.പി അബ്ദുറഹിമാൻ, ഒ.പി. ആമിന, കെ.കാതർ, എം.കെ. ഡെയ്സി, കെ.അബ്ദുറഹിമാൻ, ഈ കെ ഇന്ദിര, പി.സുധീശൻ, കെ.വഫ, എൻ.പ്രേമ, കെ.എം ബിനീഷ് കുമാർ, കെ.കെ.ജുബൈരിയ, സി. രോഷ്ന സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only