19 November 2019

ബൈക്കിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി.(വിഷൻ ന്യൂസ്‌ 19/11/2019)
(VISION NEWS 19 November 2019)







കൊച്ചി :ബൈക്കിന്റെ പിന്‍സീറ്റിലെ യാത്രക്കാ ര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി യുടെ ഉത്തരവ്.ഇരുചക്രവാഹനം ഓടിക്കുന്നവ ര്‍ക്കൊപ്പം പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന ഉത്തരവ് സംസ്ഥാന
ത്ത് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോ ടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.കേന്ദ്രനിയമം പ്രാബലത്തില്‍ വന്നിരുന്നുവെങ്കിലും സംസ്ഥാന ത്ത് ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ കേന്ദ്രനിയമം വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മാത്രം നിയമത്തില്‍ ഇളവ് വരു
ത്താന്‍ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.ഇരുചക്രവാഹനത്തിന്റെ പിന്‍സീ റ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്ന നാലുവയസിനു മുകളിലുള്ളവര്‍ ഹെല്‍മറ്റ് ധരിക്കണമെന്നാണ് നിര്‍ദേശം.

Post a comment

Whatsapp Button works on Mobile Device only