21 November 2019

ഇന്നലെ അവരുടെ (20/11/2019)അവസാനത്തെ ക്രിക്കറ്റ് കളിയായിരുന്നു…കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലില്‍ ഒന്നിച്ചുള്ള മരണവും(വിഷൻ ന്യൂസ്‌ 21/11/2019)
(VISION NEWS 21 November 2019)






 ഇടിമിന്നലേറ്റ് കണ്ണൂരിൽ രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു, 
ചൊക്ലി പുല്ലൂക്കരയിൽ ഇടിമിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു 

 പുല്ലൂക്കര മുക്കിൽ പീടികയിലെ കിഴക്കെ വളപ്പിൽ മഹമൂദ്ഷാഹിദ ദമ്പതികളുടെ മകൻ
ഫഹദ്(17) 

 ആനക്കെട്ടിയതിൽ പൂക്കോം മൊട്ടമ്മലിൽ റഹീം  നൗഫീല ദമ്പതികളുടെ മകൻ സമീൻ(18) 

 എന്നിവരാണ് മരിച്ചത്. 

വൈകിട്ട് ആറരയോടെ കൊച്ചിയങ്ങാടിയിലാണ് സംഭവം.

 ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. 

 ഉടൻ ചൊക്ലി മെഡിക്കൽ സെൻ്റെറിലും, പിന്നീട് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 ഇരുവരുടേയും മൃതദേഹങ്ങൾ ഇവിടെ ഇന്ദിരാഗാന്ധി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

മലയോര മേഘലകളിൽ ഇന്ന് വൈകീട്ടോടെ ഷക്തമായ ഇടിയോടു കൂടിയ മഴയുണ്ടായിരുന്നു

 ഫഹദ് ഡിഗ്രി വിദ്യാർത്ഥിയും, സമീൻ ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.

 _മൃതദേഹം തലശേരി ജനറൽ ആശുപത്രിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം  ഉച്ചയോടെ പുല്ലൂക്കര പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

 
 

Post a comment

Whatsapp Button works on Mobile Device only