21 November 2019

കൊൽക്കത്തയിൽ ;നോട്ടുമഴ അമ്പരന്ന് ജനം(വിഷൻ ന്യൂസ്‌ 21/11/2019)
(VISION NEWS 21 November 2019)



കൊൽക്കത്ത: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തിൽ കറൻസി നോട്ടുകളുടെ പെരുമഴ. കൊൽക്കത്തയിലെ ബെന്റിക്സ്ട്രീറ്റിൽ ആദായനികുതി വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് നോട്ടുകൾ താഴേക്ക് പറന്നു വന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.  2000, 500, 100എന്നീ നോട്ടുകളുടെ കെട്ടുകൾ ജനാല വഴി താഴേക്കിടുകയായിരുന്നു. ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് നോട്ടുകൾ താഴേക്കുപേക്ഷിച്ചത്. കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനത്തിൽ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റവന്യൂ ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.  ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയും നോട്ടുമഴയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന കാര്യം ഔദ്യോഗികവൃത്തം സ്ഥിരീകരിച്ചിട്ടില്ല. നോട്ടുകൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യം എൻഎൻഐ ട്വിറ്ററിൽ ഷെയർ ചെയ്തു.   

Post a comment

Whatsapp Button works on Mobile Device only