Your Image Name

സ്വകാര്യ കെട്ടിടത്തിൽ നിന്നുള്ള മലിന ജലം പൂനൂർ പുഴയിലേക്ക് ഒഴുക്കിയ സംഭവം:കെട്ടിട ഉടമകളിൽ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കി(വിഷൻ ന്യൂസ്‌ 2/11/2019)




കൊടുവള്ളി: സ്വകാര്യ കെട്ടിടത്തിൽ നിന്നുള്ള  മലിന ജലം പൂനൂർ പുഴയിലേക്ക് ഒഴുക്കിയ സംഭവത്തിൽ കെട്ടിട ഉടമകളായ

മടവൂർ ആരാമ്പ്രം സ്വദേശികളിൽ നിന്നും

ഒരു ലക്ഷം രൂപ നഗരസഭ പിഴ ഈടാക്കി.സ്വർണ്ണ ഉരുക്ക് സ്ഥാപനത്തിന്ന് പിഴ അടക്കുവാൻ നോട്ടീസ് നൽകിയതായി ഡെപ്യൂട്ടി ചെയർമാൻ എ.പി. മജിദ് പറഞ്ഞു.

കഴിഞ്ഞചൊവ്വാഴ്ച്ച പൂനൂർ പുഴയിൽ പാലക്കുറ്റി ഭാഗത്ത്‌ വെള്ളത്തിനു നിറ വ്യത്യാസം വന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ  കെട്ടിടത്തിൽലെ   സെപ്റ്റിക് ടാങ്കിൽ നിന്ന് റോഡരികിലെ ഓവു ചാലിലേക്കു പ്രത്യേക പൈപ്പ് വഴി മലിന ജലം ഒഴുക്കുന്നത് ശ്രദ്ധയിൽ പെട്ടത്.തുടർന്ന് നഗരസഭയും ആരോഗ്യ വകുപ്പും സന്ദർശിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
Powered by Blogger.
]]>