22 November 2019

റേഷൻകടവഴി ബാങ്കിങ് തുടങ്ങുന്നു; ആദ്യം തിരുവനന്തപുരത്തും എറണാകുളത്തും(വിഷൻ ന്യൂസ്‌ 22/11/2019)
(VISION NEWS 22 November 2019)





ആലപ്പുഴ: സംസ്ഥാനത്ത് റേഷൻകടകൾ വഴി ബാങ്കിങ് സേവനം ആരംഭിക്കാൻ നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നടപ്പാക്കും. എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങൾ. ഇവരുമായി ഉടൻ ധാരണയിലെത്തും.  ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാർ അധിഷ്ഠിതമായാകും സേവനം. ഫോൺ റീച്ചാർജിങ്ങിനും വിവിധ ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ സൗകര്യവുമൊരുക്കും.  സേവനങ്ങൾ  പണം സ്വീകരിക്കൽ.  നിക്ഷേപിക്കൽ.  അക്കൗണ്ടിൽനിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം.  വെല്ലുവിളി എത്രരൂപ കൈകാര്യം ചെയ്യാൻ കഴിയും  കൂട്ടത്തോടെ ആളുകൾ പണം പിൻവലിക്കാനെത്തിയാൽ നൽകാനാകുമോ.  ഇന്ന് തിരുവനന്തപുരത്ത് യോഗം  റേഷൻ കടകൾ വഴി ബാങ്കിങ് സേവനം നടപ്പാക്കുന്നതിനെപ്പറ്റി വെള്ളിയാഴ്ച രാവിലെ 11-ന് തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലുള്ള ലാൻഡ് റവന്യൂ ഹാളിൽ യോഗം ചേരും.  എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസർമാർ, താലൂക്ക്-സിറ്റി റേഷനിങ് ഓഫീസർമാർ, റേഷൻ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Post a comment

Whatsapp Button works on Mobile Device only