22 November 2019

കൂടത്തായി യിലെ നടുക്കുന്ന ഓർമ്മകളുമായി കവിതാ പാരായണം(വിഷൻ ന്യൂസ്‌ 23/11/2019)
(VISION NEWS 22 November 2019)



ഓമശ്ശേരി : കോഴിക്കോട് ജില്ലാ കലോത്സവത്തിൽ നാടിനെ നടുക്കിയ കൂടത്തായി കൊലപാതകം ആസ്പദമാക്കി ആലപിച്ച അറബിക് പദ്യത്തിന് ഒന്നാം സ്ഥാനം. ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയിഷ ഷെബിനാണ് ജില്ലയിലെ 17 മത്സരാർത്ഥികളിൽ നിന്നും  ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കൊടുവള്ളി ഉപജില്ലാ കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലൽ,  ലളിതഗാനം എന്നിവയിലും എ ഗ്രേഡ് നേടിയിരുന്നു. വാഴക്കാട് സ്വദേശി അബ്ദുൽ ഖാദർ ഫാറൂഖിയാണ് രചന നിർവ്വഹിച്ചത്.  
അമ്പലക്കണ്ടി പനങ്ങാട് മുഹമ്മദ്‌ അലി റുഖിയ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.

Post a comment

Whatsapp Button works on Mobile Device only