22 November 2019

ക്യാമ്പസ്‌ ഫെസ്റ്റിന് നാളെ തുടക്കമാവും.(വിഷൻ ന്യൂസ്‌ 22/11/2019)
(VISION NEWS 22 November 2019)


നരിക്കുനി: നെടിയനാട് ബദ്‌രിയ്യഃ യിൽ മീലാദ് പരിപാടികളുടെ ഭാഗമായി ബദ്‌രിയ്യഃ ദർസ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടപ്പിക്കുന്ന "ഹൊറിസോൺ  2കെ19" നാളെ തുടക്കമാവും. കെ മുഹമ്മദ് ഹാജിയുടെ അദ്യക്ഷതയിൽ മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഫൈസൽ എളേറ്റിൽ ഉൽഘാടനം ചെയ്യും. ഫസൽ സഖാഫി നരിക്കുനി മുഖ്യ പ്രഭാഷണവും ഡിവിഷൻ പ്രസിഡന്റ് അൻഷാദ് സഖാഫി പാലത്ത് സന്ദേശ പ്രഭാഷണവും നടത്തും.
രണ്ട് ദിവസങ്ങളിലായി അഞ്ച് ക്യാമ്പസുകളിൽ നിന്നായി നൂറിൽ പരം പ്രതിഭകൾ അണി നിരക്കും. മൂന്ന് വിഭാഗങ്ങളിലായി നൂറ്റിഒന്ന് മത്സരങ്ങൾ നടക്കും. പരിപാടിയുടെ ഭാഗമായി മദ്‌റസാ വിദ്യാർത്ഥികളുടെ കലാ പരിപാടികളും യൂത്ത് സ്കൂൾ കലാ വിരുന്നും നടക്കും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സംഗമം ബീരാൻ കോയ മാസ്റ്ററുടെ അദ്യക്ഷതയിൽ വരാമ്പറ്റ മുഹിയദ്ധീൻ മുസ്‌ലിയാർ ഉൽഘാടനം ചെയ്യും. അബ്ദുള്ള സഖാഫി കുണ്ടായി, അൻവർ സ്വാദിഖ് ഖുതുബി, മുബശിർ സഖാഫി ചെറുവാഞ്ചേരി, മുനവർ ഫാളിലി, മുഹമ്മദ് അഹ്‌സനി ആവിലോറ, അഷ്റഫ് ജൗഹരി വയനാട്, സഈദ് സഖാഫി കണിയാമ്പറ്റ, ഹുനൈനുൽ ഹുബ്ബാൻ സഖാഫി മടവൂർ, തുടങ്ങി പ്രമുഖർ സംബന്ധിക്കും.ഹിദാഷ് അലി എളേറ്റിൽ സ്വാഗതവും അർഷാദ് ഇയ്യാട് നന്ദിയും പറയും...

Post a comment

Whatsapp Button works on Mobile Device only