22 November 2019

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിച്ച് ഏവരുടേയും പ്രശംസ പിടിച്ചുപറ്റി നിദ ഫാത്തിമയെന്ന കൊച്ചുമിടുക്കി(വിഷൻ ന്യൂസ്‌ 22/11/2019)
(VISION NEWS 22 November 2019)



സുല്‍ത്താന്‍ ബത്തേരി :ഒമ്പതു വയസ്സുകാരി ഷഹല ഷെറിന്‍ എന്ന നോവിനൊപ്പം മലയാളത്തിന് അതിശയമാവുകയാണ് മറ്റൊരു പെണ്‍കുട്ടി. സ്‌കൂളില്‍ നടന്ന കാര്യങ്ങള്‍ ഓരോന്നായി ചങ്കൂറ്റത്തോടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവള്‍ വിളിച്ചു പറഞ്ഞപ്പോള്‍ മലയാളികള്‍ ഒന്നാകെ അതിശയം കൂറി. എന്തൊരു മിടുക്കിക്കുട്ടി. എത്ര വ്യക്തമായാണ് അവള്‍ കാര്യങ്ങള്‍ പറയുന്നത് എന്ന് നാം മൂക്കത്ത് വിരല്‍വെച്ചു നമ്മള്‍.

പ്രതികരണ ശേഷിയില്ലാത്ത ന്യൂജനറേഷന്‍ എന്ന പ്രയോഗത്തിന് തനിനാടന്‍ തിരുത്ത് കൂടിയായി ഈ കൊച്ചുപെണ്‍കുട്ടി. അങ്ങിനെ സോഷ്യല്‍ മീഡിയകള്‍ നാളെയുടെ പ്രതീക്ഷയായി ഏറ്റെടുത്ത ഈ പെണ്‍കുട്ടി ആരെന്നല്ലേ. അവളാണ് നിദ ഫാത്തിമ. 
സര്‍വജന സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി.

കഴിഞ്ഞ മാസം ബത്തേരി- മൈസൂര്‍ ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തിലും സജീവമായിരുന്നു അവള്‍. അന്ന് സമരത്തിനിടെ മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. ഒക്ടോബര്‍ 6 ന് പ്രമുഖ ഫോട്ടോഗ്രാഫര്‍ ആയ ജോണ്‍സണ്‍ പട്ടുവയല്‍ പകര്‍ത്തിയ ചിത്രമാണ് അത്. യാത്രാ നിരോധനത്തിനെതിരെ വിവിധ സ്‌കൂളിലെ കുട്ടികള്‍ പങ്കെടുത്ത സമരത്തില്‍ വളരെ ചുറുചുറുക്കോടെ പങ്കെടുത്ത ആ മിടുക്കി മറ്റുള്ള വരില്‍ നിന്നും വേറിട്ട് നിന്നതായി ഫോട്ടോഗ്രാഫര്‍ക്ക് മനസിലായതോടെയാണ് ഈ മിടുക്കിയെ ശ്രദ്ധിച്ചത്.ഇന്നലെ മുതിര്‍ന്നവര്‍പോലും പറയാന്‍ തന്റേടം കാണിക്കാത്ത  മീഡിയകള്‍ക്ക് മുംമ്പില്‍ സംഭവത്തിന്റെ ആഴം ജനമനസില്‍ എത്തിക്കാന്‍ ഈ മിടുക്കിക്ക് കഴിഞ്ഞു.

Post a comment

Whatsapp Button works on Mobile Device only