23 November 2019

മഹാരാഷ്രയിൽ നാടകീയ നീക്കങ്ങൾ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു(വിഷൻ ന്യൂസ്‌ 23/11/2019)
(VISION NEWS 23 November 2019)



മുംബൈ: മഹാരാഷ്ട്രയിൽ അട്ടിമറി നീക്കത്തിനൊടുവിൽ ദേവേന്ദ്ര ഫ്ടനാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്.
എൻസിപി നേതാവും ശരത് പവാറിന്‍റെ ഉറ്റ അനുയായിയുമായ അജിത് പവാർ പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിയാകും.

നേരത്തെ സർക്കാർ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി പിൻമാറിയ ബിജെപി ഇന്നലെ രാത്രി നടത്തിയ നീക്കത്തിനൊടുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

Post a comment

Whatsapp Button works on Mobile Device only