കൊടുവള്ളി: പുതുതലമുറക്ക് വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, സർഗാത്മകത, ജീവിത നൈപുണി, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മേഖലയിൽ കാലാനുസൃതമായ പരിശീലനം നൽകി ജീവിതവിജയം നേടുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കൊടുവള്ളി കേന്ദ്രമായി രൂപീകൃതമായ സംഘടനയാണ് ടീച്ച്. (Team for Education And Career Harmony, TEACH)
ബഹുമുഖ പരിശീലനങ്ങളിലൂടെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും മാനസിക, ബൗദ്ധിക ശേഷികൾ പോഷിപ്പിക്കുന്നതിനുള്ള വിവിധ പഠന പരിശീലന പദ്ധതികളാണ് 'ടീച്ച്' ആവിശ്കരിച്ചരിക്കുന്നത്. പി എസ് സി, യു പി എസ് സി, റെയിൽവേ മുതലായവയുടെ പരീക്ഷകൾക്ക് മികച്ച പരിശീലനമാണ് പ്രഥമഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.
ടീച്ചിൻ്റെ പ്രഖ്യാപനവും സൗജന്യ സെമിനാറും നാളെ (നവംബർ 24) ഞായറാഴ്ച ഉച്ചക്ക് 2.00 മുതൽ കൊടുവള്ളി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ടീച്ച് ചെയർമാൻ അബ്ദുല്ല മാസ്റ്റർ മടവൂർ മുക്കിൻ്റെ അധ്യക്ഷതയിൽ
അഡ്വ. പി ടി എ റഹീം MLA സെമിനാർ ഉദ്ഘാടനം ചെയ്യും.
കാരാട്ട് റസാഖ് MLA ടീച്ച് എജ്യു ഹബിൻ്റെ പ്രഖ്യാപനം നടത്തും.
ഓഫീസ് ഉദ്ഘാടനം കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ
ശരീഫ കണ്ണാടിപ്പൊയിലും അഡ്മിഷൻ ഉദ്ഘാടനം എ പി മജീദ് മാസ്റ്ററും നിർവ്വഹിക്കും.
പദ്ധതി അവതരണം മുൻ ഡി ഇ ഒ പി ടി എ നാസർ നടത്തും. ബോധവൽക്കരണ ക്ലാസിന് റഫീഖ് വയനാട് നേതൃത്വം നൽകും. കെ. ശിവദാസൻ, ഇ സി മുഹമ്മദ്, പ്രൊഫ. ഒ കെ മുഹമ്മദലി, പ്രൊഫ. ഇ സി അബൂബക്കർ, എ കെ. അബ്ദുൽ മജീദ് തുടങ്ങിയവർ സംബന്ധിക്കും.