23 November 2019

വിദ്യാലയംപ്രതിഭകൾക്കൊപ്പം:അനുഭവസമ്പത്തുകൾ കുരുന്നുകൾക്ക് പകർന്ന് നൽകി സിറാജ് ലേഖകൻ(വിഷൻ ന്യൂസ്‌ 23/11/2019)
(VISION NEWS 23 November 2019)


 





കൊടുവള്ളി: പ്രതിഭകൾക്കൊപ്പം വിദ്യാലയം പരിപാടിയുടെ ഭാഗമായി

ആരാമ്പ്രം ഗവ: എം യു .പി സ്കൂൾ

വിദ്യാർത്ഥികൾ സീനിയർ മാധ്യമ പ്രവർത്തകനും സിറാജ് ദിനപത്രം കൊടുവള്ളി ലേഖകനുമായ ബഷീർ

ആരാമ്പ്രത്തിന്റെ വസതിയിലെത്തി മാധ്യമ രംഗത്തെ അനുഭവങ്ങൾ നേരിട്ട് മനസ്സിലാക്കി.


വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ കണ്ടെത്തി അവരുടെ അനുഭവങ്ങളും വിജയചരിത്രവും മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഭകൾക്കൊപ്പം പരിപാടി സംഘടിപ്പിച്ചു വരുന്നത്.ഇതിന്റെ രണ്ടാം ഘട്ടമായാണ് 1972-1976 വർഷ സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂടിയായ ബഷീർ ആരാമ്പ്രത്തിന്റെ

വീട്ടിലെത്തി വിദ്യാർത്ഥികൾ പൂച്ചെണ്ട് സമ്മാനിച്ച ശേഷം തങ്ങളുടെ മാധ്യമ രംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ

സംവദിച്ചത്

പത്രപ്രവർത്തന രംഗത്തെ 35 വർഷത്തെ അനുഭവങ്ങളും അറിവുകളും പത്രപ്രവർത്തന രീതികളും

അദ്ദേഹം വിദ്യാർത്ഥികൾ മുമ്പിൽ വിവരിച്ചപ്പോൾ കുരുന്നുകൾക്കത് നവ്യാനുഭവമായി.

മാധ്യമ പ്രവർത്തന രംഗത്തുള്ള

വെല്ലുവിളികൾ, വാർത്തയുടെ ഉറവിടം

മാധ്യമ പ്രവർത്തന രംഗത്തെ മറക്കാനാ

വാത്ത ഓർമ്മ ,പഴയ കാല പത്രവാർത്ത

കളുടെ ശൈലി, സോഷ്യൽ മീഡിയകൾ

പത്രപ്രവർത്തന രംഗത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികൾ, ആധുനി

കശാസ്ത്ര സാങ്കേതികവിദ്യ മാധ്യമ

രംഗത്തിന് സഹായകരമോ?  ജനാധിപത്യത്തിന്റെ കാവലാൾ എന്ന വിശേഷണമുള്ള മാധ്യമ പ്രവർത്തകർ നേരിടുന്ന ആശങ്കൾ? പത്രപ്രവർത്തന രംഗം ആനന്ദദായകമോ? തുടങ്ങിയ ഒട്ടെ റെ സംശയങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചു

സ്കൂൾ അധ്യാപകരായ പി ജയപ്രകാശ്,

പി.കെ ഹരിദാസൻ '

കെ.സി അനില, കെ.അബ്ദു ഷുക്കൂർ,

ടി. ഷാക്കിറ, കെ.പി സഖിൽതുടങ്ങിയവർ

അനുഗമിച്ചു




Post a comment

Whatsapp Button works on Mobile Device only