24 November 2019

വിദ്യാലയം പ്രതിഭകളിലേക്ക് ആയുർവേദത്തിന്റെ മർമ്മം അറിഞ്ഞ അഭിമുഖം കൗതുകമായി(വിഷൻ ന്യൂസ്‌ 24/11/2019)
(VISION NEWS 24 November 2019)




 കൊടുവള്ളി:  ആവിലോറ എം എം എ യു പി സ്കൂൾ വിദ്യാലയം പ്രതിഭകളിലേക്ക് പരിപാടിയുടെ ഭാഗമായി സ്കൂൾ പരിസരത്തുള്ള ആയുർവേദ പാരമ്പര്യ വൈദ്യൻ എംപി ഹക്കീം സുലൈമാനെ സന്ദർശിച്ചത് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. വർഷങ്ങളായി ഗവൺമെൻറ് അംഗീകാരത്തോടെ ആയുർവേദമരുന്നുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന എംപി ഹക്കീം സുലൈമാനെ വിദ്യാർഥികൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ അനുമോദനം അർപ്പിച്ചു. തുടർന്ന് അദ്ദേഹത്തിൻറെ വീട്ടുവളപ്പിൽ നട്ടു പരിപാലിച്ചുവരുന്ന മുപ്പതോളം ഔഷധസസ്യങ്ങൾ പരിചയപ്പെടുകയും സന്ദർശിക്കുകയും അവയുടെ ഗുണങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. മരുന്നു നിർമ്മാണ ശാലയും ആയുർവേദത്തിലെ മൂല്യമേറിയ വിവിധ മരുന്നുകളും അവ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത  വസ്തുക്കളും വിദ്യാർത്ഥികൾ കൗതുകത്തോടെ നോക്കി കണ്ടു.  ആയുർ വേദത്തിന്റെ പ്രാധാന്യവും ആരോഗ്യസംരക്ഷണത്തിന്റെ പാഠങ്ങളും വിദ്യാർത്ഥികൾക്ക് പകർന്നു നൽകി. സ്കൂളിന്റെ ആദരം വിദ്യാർഥികൾ അദ്ദേഹത്തിനു കൈമാറി. പ്രധാനാധ്യാപകൻ കെ പി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എം കെ ഡെയ്‌സി, പി വി അഹമ്മദ് കബീർ, കെ എ അബ്ദുറഹിമാൻ, റമീസ് പന്നൂർ,കെ ജുവൈരിയ സമ്പന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only