24 നവംബർ 2019

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഐ.എസ്.ഒ നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി ശുചീകരണം നടത്തി.(വിഷൻ ന്യൂസ്‌ 24/11/2019)
(VISION NEWS 24 നവംബർ 2019)ഓമശ്ശേരി : ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഐ എസ് ഒ നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി ശുചീകരണം നടത്തി.
വൈസ് പ്രസിഡണ്ട് പി വി അബ്ദുറഹിമാൻ, സെക്രട്ടറി, ജീവനക്കാർ എന്നിവർ പങ്കെടുത്തു. കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും  ഐ.എസ്.ഒ നിലവാരത്തില്‍ എത്തിച്ച് ഐ.എസ്‌.ഓ സര്‍ട്ടിഫിക്കേഷന്‍  നേടിയെടുക്കുന്നതിനാണ് പഞ്ചായത്ത് വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.  ഇപ്പോള്‍  തദ്ദേശ  ഭരണ രംഗത്ത് ദേശീയതലത്തില്‍ മികച്ച സ്ഥാനമുള്ള  സംസ്ഥാനത്തിന്റെ വികേന്ദ്രീകരണ പ്രക്രിയയെ ഇത് കൂടുതല്‍ കാര്യക്ഷമമാക്കും.  ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് അംഗീകൃത ഗുണമേന്മ നിലവാരം കൊണ്ടുവരികയും മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളെയും കൂടുതല്‍ പൌര സൌഹൃദ പരമാക്കുകയും  ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only