25 November 2019

വയനാട്ടിൽ വീണ്ടും മാവോയിസ്​റ്റ്​ സാന്നിധ്യം; മേപ്പാടിയിൽ ബാനറും പോസ്​റ്ററുകളും(വിഷൻ ന്യൂസ്‌ 25/11/2019)
(VISION NEWS 25 November 2019)



കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിയിൽ വീണ്ടും മാവോവാദി സംഘം എത്തിയതായി സൂചന. രാത്രിയിൽ മാവോവാദികളെത്തി മുണ്ടക്കൈ  ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറും പോസ്റ്ററും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് പോസ്​റ്ററുകളിലൂടെ ആഹ്വാനം ചെയ്യുന്നത്​. തമിഴിലുള്ള പോസ്​റ്ററാണ്​ പതിച്ചിരിക്കുന്നത്​.ഈ പ്രദേശങ്ങളില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ലഘുലേഖകള്‍ നല്‍കുകയും വീടുകളിലെത്തുകയും ചെയ്​തിരുന്നു. നേരത്തെയും തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. 

Post a comment

Whatsapp Button works on Mobile Device only