25 November 2019

വിദ്യാപോഷിണി ഹോം ലൈബ്രറി പദ്ധതി ; ഗൃഹപ്രവേശം ഇരട്ടി മധുരമാക്കി കൻസയും കുടുംബവും(വിഷൻ ന്യൂസ്‌ 25/11/2019)
(VISION NEWS 25 November 2019)




ഓമശ്ശേരി :വിദ്യാപോഷിണി എ. എൽ. പി സ്കൂളിൽ ഹോം ലൈബ്രറി പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വി അബ്ദുറഹ്മാൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളിലും രക്ഷിതാക്കളിലും വായനാശീലം വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെ വീട്ടിലും ലൈബ്രറി സജ്ജീകരിക്കാൻ വിദ്യാലയം ലക്ഷ്യമിടുന്നു.
പി.ടി.എ പ്രസിഡന്റ്  സി. കെ  ബഷീർ, സ്കൂൾ മാനേജർ എ.കെ അബ്ദുല്ല, എച്ച്. എം ശ്രീജ ടീച്ചർ , അധ്യാപകരായ കെ.വി ഷമീർ, സിദീഖ്, ഷമീറ, റമീസ് അഹമ്മദ് എന്നിവർ സംബന്ധിച്ചു.ഗൃഹപ്രവേശനത്തോടനുബന്ധിച്ച്  ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്  ഇരട്ടി മധുരം നല്കുന്നു എന്ന് ഉദ്ഘാടന വേളയിൽ  പി. വി അബ്ദുറഹ്മാൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. "ട്രെഷർ ഹണ്ട്" എന്ന പേരിൽ തുടക്കം കുറിച്ച  ഹോം ലൈബ്രറി പദ്ധതക്ക് വേദിയൊരുക്കിയത് സ്കൂൾ വിദ്യാർത്ഥി കൻസയും രക്ഷിതാക്കളായ നജ്മുദ്ധീനും മൻഷിദയുമാണ്.

Post a comment

Whatsapp Button works on Mobile Device only