Sunday, 24 November 2019

കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം (വിഷൻ ന്യൂസ്‌ 25/11/2019)




കൊച്ചി: കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം. കേസിലെ ഒന്നാം പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊല്ലാൻ സയനേഡ് നൽകിയെന്നാണ് ഇയാൾക്കെതിരെയാണ് ആരോപണം. 2011 സെപ്തംബർ 30 നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് 2011 ഒക്ടോർ ഒന്നിന് കോടഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. പ്രജികുമാറിനെതിരെ കൊലപാതകത്തിന് സഹായിച്ചുവെന്ന കുറ്റത്തിന് പുറമേ കൊലക്കുറ്റം കൂടി ചുമത്തി. 


ജൂവലറി ഉടമയായ തനിക്ക് ഒന്നാം പ്രതി ജോളിയെ അറിയില്ലെന്നും സ്വർണ്ണവുമായി ബന്ധപ്പെട്ട ജോലികൾക്കാണ് സയനേഡ് സൂക്ഷിച്ചത്. ആരെയും കൊലപ്പെടുത്താനോ ഉപദ്രവിക്കാനോ സയനേഡ് നൽകിയിട്ടില്ല. പൊലീസ് നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ അഞ്ചു മുതൽ കസ്റ്റഡിയിലാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

Post a Comment

Whatsapp Button works on Mobile Device only