Tuesday, 26 November 2019

ആരോഗ്യ ഉപകേന്ദ്രം നശിക്കുന്നു. ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്.(വിഷൻ ന്യൂസ്‌ 26/11/2019)

 
കൊടുവള്ളി . കിഴക്കോത്ത് പഞ്ചായത്തിലെ കച്ചേരിമുക്കിൽ സ്ഥിതി ചെയ്യുന്ന ആരോഗ്യ ഉപകേന്ദ്രം നശിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.. ജനലുകൾ, വാതിലുകൾ, മേൽക്കൂര എല്ലാം തകർന്നിരിക്കുന്നു.
ബിൽഡിങ്ങിന്റെ പല ഭാഗത്തെയും ചുമരും കോൺഗ്രീറ്റും അടർന്ന് വീണിരിക്കുന്നു. പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും ഒട്ടെറെ രോഗികൾക്ക് ആശ്വാസമായിരുന്നു ഈ സബ് സെൻറർ .
ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ട എല്ലാ തരം കുത്തിവെപ്പുകൾ, ചൊവ്വാഴ്ചകളിൽ  ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ്.
വ്യാഴാഴ്ചകളിൽ ഗർഭിണികൾക്ക് പ്രത്യേക പരിശോദനയും മരുന്ന് വിതരണവും,  ആരോഗ്യ  ബോധവൽക്കരണ ക്ലാസുകൾ, തുടങ്ങിയ  നിരവധി സേവനങ്ങളാണ് ഇവിടെ നിന്നും പൊതുജനൾക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ പൊട്ടിപൊളിഞ്ഞു വീഴാറായ ഈ സ്ഥാപനത്തിൽ ജോലി ചെയ്യാനും  ലഭിക്കുന്ന  സേവനങ്ങൾക്കായി ഇവിടേക്ക്  വരാനും ആളുകൾ ഭയപ്പെടുന്നു. ഇവിടെ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരും ആശാ വർക്കർമാരും പല തവണ ബിൽഡിങ് റിപ്പയർ നടത്താൻ ആവശ്യപ്പെട്ടിട്ടും വേണ്ട രീതിയിലുള്ള പരിഗണന നൽകാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ഭരണാധികാരികൾ തയ്യാറാവുന്നില്ല. ഇവരുടെ അനാസ്ഥക്കെതിരെ കക്ഷി - രാഷ്ട്രീയ ജാതി മത ഭേദമന്യേ സംഘടിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. 

Post a Comment

Whatsapp Button works on Mobile Device only