Tuesday, 26 November 2019

ബധിര കായിക മേളയില്‍ ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും മെഡല്‍; അനഘ ദേശീയ മീറ്റിലേക്ക്(വിഷൻ ന്യൂസ്‌ 26/11/2019)




കൊടുവള്ളി: സംസ്ഥാന ബധിര കായിക മേളയില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണവും ഡിസ്‌കസ് ത്രോയില്‍ വെള്ളിയും…കൊടുവള്ളി കി
ഴക്കോത്ത് കാവിലുമ്മാരത്തിന്റെ അഭിമാനമായി എസ് കെ അനഘ വീണ്ടും ദേശീയമീറ്റിലേക്ക്. ശനിയാഴ്ച കൊല്ലത്ത് സമാപിച്ച 25-മത് സംസ്ഥാന ബധിര കായിക മേളയിലാണ് ജന്മനാ ബധിരയും മൂകയുമായ അനഘ അഭിമാന നേട്ടം കൈവരിച്ചത്. ഡിസംബറില്‍ ഹരിയാനയിലാണ് ദേശീയ മീറ്റ് നടക്കുന്നത്.

കോഴിക്കോട് കരുണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ പഠനം തുടരുന്ന അനഘ മൂന്ന് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന വിജയിയായി ദേശീയ മീറ്റില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.

കായിക രംഗത്തെ തിളക്കമാര്‍ന്ന വിജയത്തോടൊപ്പം തന്നെ പഠന മേഖലയിലും കലാരംഗങ്ങളിലും മികവ് പ്രകടിപ്പിക്കുന്നു. കരുണ ഹയര്‍ സെക്കന്ററിയില്‍ കംപ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അനഘ. ആരോഗ്യ വകുപ്പില്‍ ജോലി ചെയുന്ന സുരേഷ് ബാബു, ഗീത ദമ്പതികളുടെ ഇളയ മകളാണ്. സഹോദരന്‍ അംഗിത് നഴ്‌സിങ് വിദ്യാര്‍ത്ഥിയാണ്.

Post a Comment

Whatsapp Button works on Mobile Device only