26 November 2019

ന്യൂനപക്ഷ ,ദളിത് വേട്ട കേന്ദ്രത്തിനും ,കേരളത്തിനും ഒരേ സമീപനം : മുനവ്വറലി ശിഹാബ് തങ്ങൾ(വിഷൻ ന്യൂസ്‌ 26/11/2019)
(VISION NEWS 26 November 2019)




ഓമശ്ശേരി : ഇന്ത്യയിൽ അധികാരം നിലനിർത്താൻ ബ്രിട്ടീഷുകാർ തിരെഞ്ഞെടുത്ത "ഭിന്നിപ്പിച്ചു ഭരിക്കുക" എന്ന തന്ത്രം തന്നെയാണ് ബിജെപി സർക്കാർ പിൻതുടരുന്നത്  അതിനു ഭൂരിപക്ഷത്തെ കൂടെ നിർത്താനാണ് പിന്നോക്ക,ദളിത് വിഭാഗങ്ങളെ വേട്ടയാടുന്നത് എന്നും ഇതേ സമീപനമാണ് സി പി എം നും എന്ന്‌ സംശയിക്കാവുന്നതാണ് അവരുടെ സമീപകാല പ്രസ്താവനകളും,പ്രവർത്തനങ്ങളും എന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു 
 "കേന്ദ്ര കേരള സർക്കാറുകളുടെ ന്യൂനപക്ഷ ദളിത് വേട്ടക്കെതിരെ"എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഓമശ്ശേരി ടൗൺ മുസ്ലിം ലീഗ് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു  അദ്ദേഹം 
സ്വാഗത സംഘം ചെയർമാൻ പി വി സാദിഖ്  അധ്യക്ഷത വഹിച്ചു 
മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രവർത്തക സമിതി അംഗം ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി
എം എ റസാഖ് മാസ്റ്റർ ,നിയോജകമണ്ഡലം പ്രസിഡണ്ട്  വി എം ഉമ്മർ മാസ്റ്റർ,വൈസ് പ്രസിഡണ്ട് യൂകെ അബു,നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട്  ടി മൊയ്‌ദീൻ കോയ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി അബ്ദുറഹിമാൻ മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  സൂപ്പർ അഹമ്മദ്‌കുട്ടി ഹാജി,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ  കെ കെ അബ്ദുള്ളക്കുട്ടി,റസാഖ് മാസ്റ്റർ തടത്തിൻമേൽ,യൂ കെ ഹുസൈൻ, ഇ കെ സാജിദ്,
സഹദ് കൈവേലിമുക്ക്,അജാസ് കൊളത്തക്കര,സി കെ ഇബ്രാഹീം,കെ കെ ബഷീർ അമ്പലത്തിങ്ങൽ,കെ ലത്തീഫ് അഷ്‌റഫ് എ കെ എന്നിവർ സംസാരിച്ചു .

Post a comment

Whatsapp Button works on Mobile Device only