Wednesday, 27 November 2019

ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്തു(വിഷൻ ന്യൂസ്‌ 27/11/2019)



കൊടുവള്ളി: ആവിലോറ എം എം എ യു പി സ്‌കൂളിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിൽ നിന്നും ലഭിച്ച ഐടി ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ മണ്ഡലം എം എൽ എ കാരാട്ട് റസാഖ് നിർവ്വഹിച്ചു.
14 ലാപ്ടോപ്പുകളും അഞ്ച് പ്രോജക്ടറുകളും ബന്ധപ്പെട്ട ഉപകരങ്ങളുമാണ് സ്‌കൂളിന് പദ്ധതിയിൽ ലഭിച്ചിരിക്കുന്നത്. പരിപാടിയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുന്പന്തിയിൽ എത്തിക്കാനായി 35 അധ്യാപകർ ഏറ്റെടുത്ത് നടപ്പിലാക്കുന്ന കൈത്താങ്ങ് പദ്ധതിയുയുടെ ഉദ്ഘാടനം പഞ്ചായത്ത്  പ്രസിഡണ്ട് എൻ സി ഹുസൈൻ മാസ്റ്റർ നിർവഹിച്ചു. ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച വിദ്യാലയ ഭരണഘടനയുടെ പ്രകാശനം വി പി ഒ എം മെഹർ അലി വിദ്യാർത്ഥി പ്രതിനിധികൾക്ക് നൽകി ഉദ്ഘാടനം പ്രകാശനം ചെയ്തു. ഉപജില്ലാ കായിമേള, കലോത്സവം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാര്ഥികൾക്കുള്ള മോമന്റോ വിതരണവും നടന്നു. പി ടി എ പ്രസിഡന്റ് ഗഫൂർ മാസ്റ്റർ നേതൃത്വം നൽകി.  ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ കാദർ, എസ് ആർ ജി കൻവീനർ എം കെ ഡെയ്സി,  ഒ പി ആമിന, കെ എം ആഷിഖ് റഹ്മാൻ ആശംസകൾ നേരുകയും ടി പി സലീം നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only