Thursday, 28 November 2019

‍കെ എസ് എഫ് ഇ കൊടുവള്ളി ബ്രാഞ്ച് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി(വിഷൻ ന്യൂസ്‌ 28/11/2019)


 


കൊടുവള്ളി: കെ എസ് എഫ് ഇ കൊടുവള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനം കൊടുവള്ളി- നരിക്കുനി റോഡില്‍ ഫോര്‍ച്ച്യൂണ്‍ മാളിന്റെ ഒന്നാം നിലയിലേക്ക് മാറ്റി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാനേജിങ് ഡയറക്ടര്‍ എ പുരുഷോത്തമന്‍ നിര്‍വഹിച്ചു. ബിസിനസ് മാനേജര്‍ വി പി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. എ ജി എം ആര്‍ രാജു, ബ്രാഞ്ച് മാനേജര്‍ വിനോദ്കുമാര്‍, ഹരിത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ചിലെ വിശിഷ്ട ഇടപാടുകാരായി തിരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങില്‍ ആദരിച്ചു.

Post a Comment

Whatsapp Button works on Mobile Device only