28 നവംബർ 2019

ലോട്ടറികളില്‍ ഇനി ക്യു ആര്‍ കോഡും; വ്യാജലോട്ടറി വില്‍പന തടയാന്‍ പുതിയ പദ്ധതി(വിഷൻ ന്യൂസ്‌ 28/11/2019)
(VISION NEWS 28 നവംബർ 2019)കൊച്ചി: വ്യാജ ലോട്ടറി വില്‍പന തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ജനുവരി ഒന്ന് മുതല്‍ ലോട്ടറി ടിക്കറ്റുകളിൽ ക്യു ആര്‍ കോഡ് കൊണ്ടുവരുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

പദ്ധതി നടപ്പാകുന്നതോടെ ടിക്കറ്റുകൾ വ്യാജമാണോ എന്ന്‌ മൊബൈല്‍ ഫോൺ ഉപയോഗിച്ച്  തിരിച്ചറിയാം. വ്യാജ ലോട്ടറി വില്‍പന വ്യാപകമായ പശ്ചാത്തലത്തിൽ ആണ് നടപടിയെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only