Monday, 18 November 2019

ഇന്നുമുതൽ സിനിമാ ടിക്കറ്റ് കൂടിയ നിരക്കിൽ; സാധാരണ ടിക്കറ്റിന് മാത്രം 30 രൂപ ഉയരും(വിഷൻ ന്യൂസ്‌ 18/11/2019)
(വിഷൻ ന്യൂസ് Monday, 18 November 2019)



കൊച്ചി: സംസ്ഥാനത്തെ തിയറ്ററുകളിൽ ഇന്നു മുതൽടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. വിവിധ ക്ലാസുകളിൽ ടിക്കറ്റ് നിരക്കിൽ 10 രൂപ മുതൽ 30 രൂപ വരെ ഉയരും. ടിക്കറ്റുകളിന്മേൽ ഏർപ്പെ ടുതിയ ജിഎസ്പിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതി കൂടി ചുമത്തിയ സർ

ക്കാർ തീരുമാനത്തിനോട് യോജിക്കാനാണ്

തിയേറ്റർ സംഘടനകൾ തത്കാലം തീരുമാനി ച്ചിരിക്കുന്നത്. നിലവിൽ 130 രൂപയാണ് സാധാ രണ ടിക്കറ്റ് നിരക്ക്.


സംഘടനകൾ കോടതിയെ സമീപിച്ചിരുന്നെങ്കി ലും നടപടികൾ നീണ്ടു പോകുകയാണ്. കോടതിവിധി സർക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാൽ മുൻകാല പ്രാബല്യത്തോ ടെ തിയറ്ററുകൾ വിനോദ നികുതിഅടയ്ക്കേണ്ടി വരും.


ചില തിയറ്ററുകൾ ശനിയാഴ്ച മുതൽ വിനോദ നികുതി ഉൾപ്പെടെയുള്ള പുതിയ നിരക്ക് ഈടാ ക്കിത്തുടങ്ങി.ജിഎസ്ടി നടപ്പായപ്പോൾ, 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളിൽ 28% എന്നു തീരുമാനിച്ചിരുന്നു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സമ്മർ ദത്തെത്തുടർന്നു കേന്ദ്ര സർക്കാർ നികുതിയിൽ

ഇളവു വരുത്തുകയും യഥാക്രമം 12%, 18% എന്നു പുനഃക്രമീകരിക്കുകയും ചെയ്തു.


സംസ്ഥാനത്തു സാധാരണ ടിക്കറ്റ് തുക 95 രൂപയാണ്. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സർവീസ്ചാർജും ചേർത്ത് 100 രൂപയാക്കി. ഇതിന്റെ കൂടെ 12 %ജിഎസ്പിയും 1% പ്രളയസൈസും ചുമത്തിയതോടെ ടിക്കറ്റ്

നിരക്ക് 113 രൂപയിലെത്തി.


തദ്ദേശഭരണചട്ടം ചൂണ്ടിക്കാട്ടി സർക്കാർ

അടിസ്ഥാനവിലയിൽ 5% വിനോദ നികുതി ചുമത്തുകയും പിന്നീട് അതിന്റെ മേൽ 5% ജിഎസ്പിയും ചേർത്ത് ഉത്തരവിറക്കുകയും ചെയ്തു. ഇതോടെ ടിക്കറ്റിന്റെഅടിസ്ഥാനവില 95ൽ നിന്നു 106 രൂപയായി ഉയർന്നു.ജിഎസി ഫലത്തിൽ 18 % ആയി. ഇതോടെയാണ് സാധാ രണ ടിക്കറ്റ് നിരക്ക് 130 രൂപയായി ഉയർന്നത്.


Post a Comment

Whatsapp Button works on Mobile Device only