20 November 2019

കുഞ്ഞു കൈകളിൽ ഒരു ദിനം പിറന്നത് 340 കുടുംബ മാഗസിനുകൾ(വിഷൻ ന്യൂസ്‌ 20/11/2019)
(VISION NEWS 20 November 2019)



ഓമശ്ശേരി :പുത്തൂർ ഗവ. യു. പി സ്കൂളിലെ 340 വിദ്യാർത്ഥികളും ഒരേ ദിവസം340 കുടുംബമാഗസിനുകൾ പ്രസിദ്ധീകരിച്ചു കൊണ്ട് ശ്രദ്ധേയമായി. രണ്ടാഴ്ച്ചത്തെ ഒരുക്കങ്ങൾ ഇതിനായി അവർ നടത്തി. എഴുത്തുകാരായി മാതാപിതാക്കളും , നാട്ടിലും വിദേശത്തും ഉള്ള ബന്ധുക്കളും കുട്ടികളോടൊപ്പം ചേർന്നു.  ബന്ധുക്കളെ ചേർത്ത് പത്രാധിപ സമിതി രൂപീകരിക്കാനും കാലിക പ്രസക്തമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച  എഡിറ്റോറിയൽ കുറിപ്പു തയ്യാറാക്കാനും കുട്ടികൾ മറന്നില്ല. എല്ലാ മാസികകളിലും ഗാന്ധിജിയെ കുറിച്ച് ഒരു രചന ഉൾകൊള്ളിച്ചു എന്നതും ശ്രദ്ധേയമായി. മാസിക പ്രകാശനം കൊടുവള്ളി ബി പി ഒ വി എം മെഹറലി നിർവഹിച്ചു.
സ്കൂൾ പി ടി എ പ്രസിഡണ്ട് പി വി സാദിഖ് അധ്യക്ഷത വഹിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സക്കീന ടീച്ചർ മുഖ്യാതിഥിയായ ചടങ്ങിൽ കൊടുവള്ളി എ ഇ ഒ മുരളികൃഷ്ണൻ അനുമോദനപ്രസംഗം നടത്തി. വാർഡ് മെമ്പർമാരായ അജിതകുമാരി, വസന്ത രാജേന്ദ്രൻ, എഴുത്തുകാരൻ ഇബ്രാഹിംകുട്ടി, അബ്ദുല്ലത്തീഫ് കെ കെ  എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ പി എ ഹുസൈൻ സ്വാഗതവും സ്കൂൾ ലീഡർ സഹൽന സിറാജ് നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only