Saturday, 23 November 2019

ബീഹാറിലെ മുത്തൂറ്റ് ശാഖയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; 55 കിലോഗ്രാം സ്വർണം നഷ്‍ടപ്പെട്ടു.(വിഷൻ ന്യൂസ്‌ 23/11/2019)



ഹാജിപൂര്‍: ബിഹാറിലെ ഹാജിപൂരിലെ മൂത്തുറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. ആയുധധാരികളായ സംഘം പട്ടാപ്പകൽ അതിക്രമിച്ച് കടന്ന് 55 കിലോഗ്രാം സ്വർണം കൊള്ളയടിക്കുകയായിരുന്നു. ആറുപരേടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കവര്‍ച്ചാ സംഘം മുത്തൂറ്റ് ശാഖയില്‍ എത്തിയത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് വന്‍ കൊള്ള നടത്തിയത്. സിസിടവി ദൃശ്യങ്ങളിലൂടെ അക്രമികള്‍ ആരാണെന്ന് വ്യക്തമായെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

Post a Comment

Whatsapp Button works on Mobile Device only