കൊടുവള്ളി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം വൈസ് പ്രസിഡന്റായി TK അത്തിയത്തിനെയും കമ്മിറ്റിയിലേക്ക് നാഫി പകലേടത്തിനെയും തിരഞ്ഞെടുത്തു.
ഏറ്റെടുക്കുന്ന പദവികളിലെ ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് കൊടുവള്ളികാർ സ്നേഹത്തോടെ ബാപ്പുക്ക എന്നു വിളിക്കുന്ന അത്തിയത്തിന്റെ പൊതു ജീവിതം. രാഷ്ട്രീയ നേതാവ്, റെസിഡൻഷ്യൽ സെക്രട്ടറി,
വ്യാപാരി യൂത്ത് വിംഗ് പ്രസിഡന്റ്, തുടങ്ങി കഴിവു തെളിയിച്ച പദവികൾ ധാരാളമുണ്ട് അദ്ദേഹത്തിനു. നിയോജക മണ്ഡലം കമ്മറ്റിയിലേക്ക് തിരഞ്ഞടുക്കപെട്ട ബാപ്പുക്ക എന്ന് എല്ലാവരും വിളിക്കുന്ന നാഫി പകലേടത്തിന്റെയും പൊതുജീവിതം സമാന രീതിയിൽ ആണ്. നിലവിൽ കൊടുവള്ളി യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റും ഹോട്ടൽ & റെസ്റ്റോറന്റ് സംഘടനയിലെ പ്രധാന ഭാരവാഹിയുമാണ്