കൊടുവള്ളി: മോഹന വാഗ്ദാനങ്ങള്‍ നല്കി വ്യാപാരികളുടെ വോട്ടും നോട്ടും വാങ്ങി അധികാരത്തില്‍ വന്ന ജനപ്രതിനിധികള്‍ പലരും വാക്കുപാലിക്കുന്നില്ലെന്നും ഇത്തരക്കാര്‍ക്ക് ഇനി വോട്ട് ചെയ്യില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസ്റുദ്ദീന്‍ പറഞ്ഞു. കൊടുവള്ളി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന് കിട്ടുന്ന നികുതിയുടെ 60 ശതമാനവും വ്യാപാരികളുമായി ബന്ധപ്പെട്ടാണ് ലഭിക്കുന്നത്. എന്നാല്‍ പ്രളയം മൂലം നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് പാക്കേജുകള്‍ പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊടുവള്ളി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംസ്ഥാന സെക്രട്ടറി കെ എസ് സേതുമാധവന് ഉദ്ഘാടനം ചെയ്തു. കെ നാരായണന് നായര്‍ അധ്യക്ഷത വഹിച്ചു. ബിസിനസ് ഐക്കണ്‍ അവാര്‍ഡ് അന്‍വര്‍ സാദത്തിന് സംസ്ഥാന പ്രസിഡണ്ട് ടി നസ്റുദ്ദീന്‍ സമ്മാനിച്ചു.
എ.കെ അബ്ദുള്ള, ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ ടെന്നിസണ്‍, അഷ്റഫ് മൂത്തേടത്ത്, ജില്ലാ സെക്രട്ടറിമാരായ അമീര്‍ മുഹമ്മദ് ഷാജി, റഫീഖ് മാളിക, പി.ടി.എ ലത്തീഫ്, മനോജ് കാപ്പാട്, മുര്‍ത്താസ താമരശ്ശേരി, സരസ്വതി, ടി.കെ അത്തിയത്, ഷംസു വട്ടോളി, നാഫി എന്നിവര്‍ സംസാരിച്ചു.