25 November 2019

സ്കൂളുകളുടെ വളർച്ചക്ക് PTA കമ്മിറ്റിയുടെ പങ്കു നിർണായകം -കാരാട്ട് റസാഖ് MLA(വിഷൻ ന്യൂസ്‌ 25/11/2019)
(VISION NEWS 25 November 2019)




കൊടുവള്ളി :സ്കൂളുകളുടെ വളർച്ചക്ക് PTA കമ്മിറ്റിയുടെ പങ്കു നിർണായകമാണെന്നും നല്ല രീതിയിൽ പ്രവർത്തിച്ചാൽ വയനാട് സ്കൂളിൽ സംഭവിച്ച പോലെയുള്ള മരണങ്ങൾ  സംഭവിക്കില്ലായെന്നു കാരാട്ട് റസാക്ക് MLA. കിഴക്കോത്ത്(പാടിയിൽ ) എ. എം. എം. എ. എൽ. പി സ്കൂളിൽ ആരംഭിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ് പി രാമചന്ദ്രൻ മാസ്റ്ററെ ചടങ്ങിൽ വെച്ചു ആദരിച്ചു.കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ കമ്മിറ്റി ചെയർമാൻ വി എം മനോജ്‌ അധ്യക്ഷനായിരുന്നു. പരിപാടിയിൽ നാട്ടുകാരും ജനപ്രധിനിധികളും ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only