വെളിമണ്ണ: കൊടുവള്ളി ഉപജില്ലാ അറബിക് കലോത്സവത്തിൽ വെളിമണ്ണ ജിഎംയുപി സ്കൂൾ യു.പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി. കൊടുവള്ളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനമാണ് വെളിമണ്ണ ജിഎംയുപി വിദ്യാർത്ഥികൾ കാഴ്ചവെച്ചത്. 11 എ ഗ്രേഡും രണ്ട് ബി ഗ്രേഡും നേടി 65ൽ ൽ 61 പോയന്റ് കരസ്ഥമാക്കി ഉപജില്ലയിൽ ഒന്നാം സ്ഥാനവും എൽ.പി വിഭാഗത്തിൽ 6 എ ഗ്രേഡും 2 ബി ഗ്രേഡും നേടി 45ൽ 37 പോയന്റ് കരസ്ഥമാക്കി നാലാം സ്ഥാനവും നേടി ചരിത്രനേട്ടം കൈവരിച്ചു.
അറബിക് കഥാകഥനത്തിൽ യു.പി റിസ് വ സിൻസാനത്ത്, മോണൊ ആക്ടിൽ ഹംന ലുബാബ എന്നിവർ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി. വിജയികളെ പി.ടി.എ, എം.പി.ടി.എ, എസ്.എം. സി, സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.