01 ജനുവരി 2020

മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് തെരുവിലുറക്കം ഇന്ന്(വിഷൻ ന്യൂസ്‌ 01/01/2020)
(VISION NEWS 01 ജനുവരി 2020)പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി  
സംഘടിപ്പിക്കുന്ന 
 തെരുവിലുറക്കം ഇന്ന് രാംപൊയിൽ വെച്ച് നടക്കും. വൈകു : 4 മണിക്ക് ആരംഭിച്ച്  നാളെ രാവിലെ 8 മണിക്ക് സമാപിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉത്ഘാടനം ചെയ്യും. യു.സി.രാമൻ,  ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.വി. പങ്കജാക്ഷൻ, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികൾ ആയ സി.അഹമ്മദ് കോയ ഹാജി, കെ.പി. മുഹമ്മദൻസ്, ചോലക്കര മുഹമ്മദ്‌ മാസ്റ്റർ, സിജി കൊട്ടാരത്തിൽ,  ടി.മൊയ്‌തീൻ കോയ, റഫീഖ് കൂടത്തായി എന്നിവരും,  നാളെ നടക്കുന്ന സമാപനത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി.മുഹമ്മദ്‌, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.എ.റഷീദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only