01 December 2019

പ്രീസ്കൂൾ ട്വിന്നിംഗ് ജില്ലാതല പ്രോഗ്രാം വെളിമണ്ണ ജിഎംയുപിയിൽ നടന്നു(വിഷൻ ന്യൂസ്‌ 01/12/2019)
(VISION NEWS 01 December 2019)




ഓമശ്ശേരി: പ്രീസ്കൂൾ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സംഘടിപ്പിക്കുന്ന പ്രീസ്കൂൾ ട്വിന്നിംഗ് കോഴിക്കോട് ജില്ലാതല പ്രോഗ്രാം വെളിമണ്ണ ജിഎംയുപി സ്കൂളിൽ നടന്നു. കാരാട്ട് റസാഖ് എം.എൽ.എ ട്വിന്നിംഗ് ശിൽപശാല ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സക്കീന ടീച്ചർ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം പി.ടി.എം ഷറഫുന്നിസ ടീച്ചർ ചടങ്ങിൽ പ്രീപ്രൈമറി സ്കൂൾ ജൈവ വൈവിധ്യോദ്യാനത്തിന്റെ സമർപ്പണം നിർവ്വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ വി വസീഫ് പദ്ധതി വിശദീകരണം നടത്തി. 
         ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം രാധാമണി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ടി മനോജ് കുമാർ, പി.കെ കുഞ്ഞിമൊയ്തീൻ ഹാജി,  കെ.കെ രാധാകൃഷ്ണൻ, ഡയറ്റ് സീനിയർ ലക്ച്ചറർ യു.കെ അബ്ദുന്നാസർ, കൊടുവള്ളി ബി.പി.ഒ വി.എം മെഹറലി, ബി.ആർ.സി പ്രീസ്കൂൾ പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രസന്ന കുമാരി, പി.ടി.എ പ്രസിഡന്റ് ടി.കെ 
അൻവർ സാദത്ത്, എസ്.എം.സി ചെയർമാൻ എ.കെ ഷരീഫ്, സന്ധ്യ എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസർ എ.കെ അബ്ദുൽ ഹക്കീം സ്വാഗതവും പ്രധാനാധ്യാപകൻ എൻ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.


Post a comment

Whatsapp Button works on Mobile Device only