02 December 2019

സ്വാഗത സംഘം രൂപീകരിച്ചു.(വിഷൻ ന്യൂസ്‌ 02/12/2019)
(VISION NEWS 02 December 2019)

  

കാതിയോട്:ഗവ:എൽപി സ്കൂൾ പൂളപ്പൊയിലിന്റെ (കാതിയോട് സ്കൂളിന്റെ ) 65-ആം വാർഷികാഘോഷം വിവിധ പരിപാടികളോടെ 28/12/2019 (ശനിയാഴ്ച) നടത്താൻ തീരുമാനിച്ചു. യോഗത്തിൽ നാട്ടുകാരും ,രക്ഷിതാക്കളും, പൂർവ്വ വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി 101 അഗം സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു.

 CT വേലായുധൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂളിൽ വച്ച് നടന്ന സ്വാഗത സംഘ രൂപീകരണയോഗം കെ അസ്സയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ 71 ആളുകൾ പങ്കെടുത്തു. കമ്മിറ്റിയുടെ രക്ഷാധികാരികളായി 15 പേരെ തിരഞ്ഞെടുത്തു.6 അംഗ സ്വാഗത സംഘ കമ്മിറ്റിക്ക് പുറമെ 7 സബ് കമ്മിറ്റികളും രൂപീകരിച്ചു.യോഗത്തിൽ  സ്ക്കൂൾ SMC ചെയർമാൻ നാസർ മലയിൽ റിപ്പോർട്ട് അവതരിപ്പിച്ചു, പി.ടി ദിലീപ് കുമാർ കമ്മിറ്റി അവതരണം നടത്തി. ഇ സത്യനാരായണൻ മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, ടി.കെ ഉസൈൻ ,ഗോൾഡൻ ബഷീർ, വി കെ ഷംസുദ്ദീൻ, ഇളമനസുബ്രഹ്മണ്യൻ, ടി.കെ ഷറഫുദീൻ, പി.ടി സാദിഖ്, പി.കെ പുഷ്പാകരൻ, പി വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. പി.പി അബൂബക്കർ സ്വാഗതവും,ATഷംസുദ്ദീൻ നന്ദിയും പറഞ്ഞു.


സ്വാഗത സംഘ കമ്മിറ്റി

ചെയർമാൻ :- AT ഷംസുദ്ദീൻ

ജനറൽ കൺവീനർ :- ലീലാമ്മ (സ്കൂൾ HM) 

വർക്കിംങ് കൺവീനർ :- നാസർ മലയിൽ

വൈ.ചെയർമാൻ :- വി.കെ ഷംസുദ്ദീൻ

ജോ.കൺവീനർ :- പി.ടി ദിലീപ് കുമാർ

ട്രഷറർ :- പി.പി അബൂബക്കർ.

Post a comment

Whatsapp Button works on Mobile Device only