02 December 2019

ചെൽസി ഫാൻസ്‌ കേരള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.(വിഷൻ ന്യൂസ്‌ 02/12/2019)
(VISION NEWS 02 December 2019)



കോഴിക്കോട്: ലോക എയ്ഡ്സ് ദിനമായ ഡിസംബർ 1ന് ചെൽസി ഫാൻസ്‌ കേരളയുടെ (സി. എഫ്. കെ) കാലിക്കറ്റ് വിങ് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കാലിക്കറ്റ് ചാപ്റ്റർ, യോക്കോഹാമ ടയേഴ്‌സ് ഇന്ത്യ എന്നിവരുമായി സഹകരിച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ അൻപതിലധികം പേർ രക്തദാനം നടത്തി. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ അസീസ് മഠത്തിൽ  ഉദ്ഘാടനം നിർവഹിച്ചു. ചെൽസി ഫാൻസ് കേരള എക്സിക്യൂട്ടീവ് അംഗം ഫാസിൽ കൂടത്തായി അധ്യക്ഷം വഹിച്ചു.    സി.എഫ്.കെ ഭാരവാഹികളായ ശരത്, ടോം, ബിൻഷാദ്, ബി.ഡി.കെ. കോഴിക്കോട് ജില്ലാ പ്രതിനിധി ഷമീർ തുടങ്ങിയവർ സംസാരിച്ചു.


Post a comment

Whatsapp Button works on Mobile Device only