Monday, 2 December 2019

ജോലി ക്രമീകരണം: ജിവനക്കാരില്ല വില്ലേജ് ഓഫിസുകളുടെ പ്രവർത്തനത്തിൽ അവതാളത്തിൽ(വിഷൻ ന്യൂസ്‌ 02/12/2019)





കൊടുവള്ളി: ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ മതിയായ ജീവനക്കാരുടെ അഭാവം ഓഫിസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ജോലി ക്രമീകരണവും ഡപൂട്ടേഷനും

കാരണം മിക്കയിടത്തും ജിവനക്കാരില്ലാത്തത് പൊതുജനത്തെയും ബാധിച്ചു തുടങ്ങി. 


1964 ലെ സ്റ്റാഫ് പാറ്റേൺ പ്രകാരം ഒരു വില്ലേജ് ഓഫിസർ,  ഒരു സിനിയർ ക്ലർക്ക് അഥവാ എസ്.വി.ഒ. ഒരു വില്ലേജ് അസിസ്റ്റൻറ്, രണ്ട് ഫീൽഡ് അസിസ്റ്റൻറ് മാർ എന്നിവരാണ് ഓഫിസിൽ ഉണ്ടാകേണ്ടത്.


എസ്.വി.ഒ മാരെയും

  ,വില്ലേജ് അസിസ്റ്റൻറ് മാരെയും താലൂക്ക്ഓഫിസിലും, കലക്ട്രേറ്റിലുമായി ജോലി

ക്രമീകരണത്തിന്റെ ഭാഗമായി നിയമിക്കുന്നതോടെയാണ് വില്ലേജ് ഓഫിസിൽ ജിവനക്കാർ ഇല്ലാതാവുന്നത്. 


കോഴിക്കോട് താലൂക്കിൽ കെട്ടിട നികുതി സെക്ഷൻ ക്ലർക്ക് തസ്തിക ഒന്ന് മാത്രമാണ് എന്നാൽ ജോലി വർദ്ധിച്ചതിനാൽ

നിലവിൽ 5 ക്ലർക്ക് മാരാണ് ഉള്ളത്.




വില്ലേജ് ഓഫിസുകളിലെ സേവനങ്ങൾ വർദ്ധിച്ചതായി

 ബോധ്യപ്പെട്ടപത്താം ശമ്പള കമ്മീഷൻ വില്ലേജ് ഓഫിസിൽ ഒരു

അസിസ്റ്റൻറിന്റെ അധിക തസ്തിക 

കൂടി അനുവദിച്ചുവെങ്കിലും 5 വർഷത്തിനു ശേഷവും അതും നടപ്പായില്ല.


ദിവസേന നൂറുകണക്കിന് ജോലികളാണ് വില്ലേജ് ഓഫിസിൽ ചെയ്ത് തീർക്കേണ്ടത്. നെൽവയൽ തണ്ണീർ ത്തട ഡാറ്റാബാങ്ക് തിരുത്തലുകൾ, ക്വാറി, ചെങ്കൽ, മണ്ണെടുക്കൽ, വയൽ നികത്തൽ,കരിങ്കൽ പരിശോധനയും അനുമതികളും പ്രക്രതിക്ഷോഭം, പെൻഷനുകൾ ,ദേശീയ കുടുംബ സഹായ പദ്ധതി

വിവിധ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റുകൾ

കെട്ടിട നികുതി തുടങ്ങി ഒട്ടേറെ

കാര്യങ്ങൾക്ക്തീർപ്പുണ്ടാകേണ്ടത്

ഇവിടെയാണ്.




താമരശ്ശേരി താലൂക്കിൽ നെല്ലിപ്പൊയിലിൽ വില്ലേജ് ഓഫിസർ ഇല്ല. കൂടത്തായി, കെടവൂർ, കുടരഞ്ഞി, കിനാലൂർ ,പുത്തൂർ, ശിവപുരം, ഈങ്ങാപ്പുഴ, കൊടുവള്ളി, കന്തലാട്, വാവാട്, പനങ്ങാട്, നെല്ലിപ്പൊയിൽ എന്നിവിടങ്ങളിൽ എസ്.വി.ഒ അഥവാ സീനിയർ ക്ലർക്കില്ല


വടകര താലൂക്കിൽ കാവിലുംപാറയിൽ വില്ലേജ് ഓഫിസർ ഇല്ല. മണിയൂർ, നടക്കുതാഴെ, വടകര, വിലങ്ങാട്, തിനൂർ‌ ,നരിപ്പറ്റ, വാണിമേൽ എന്നിവിടങ്ങളിൽ സീനിയർ ക്ലർക്കമില്ല


കൊയിലാണ്ടി താലൂക്കിൽ കായണ്ണ ,കോട്ടൂർ, കൂരാച്ചുണ്ട്, കീഴരിയൂർ എന്നിവടങ്ങളിലാണ് എസ്.വി.ഒമാരുടെ അഭാവം


കോഴിക്കോട് താലൂക്കിൽ പെരുവയലിലും കടലുണ്ടിയിലുമാണ് സീനിയർ ക്ലർക്ക് മാരില്ലാത്തത്.


താലൂക്ക് അടിസ്ഥാനത്തിൽ കോഴിക്കോട് 8, താമരശ്ശേരി 4, വടകര 10, കൊയിലാണ്ടി 8 എന്ന ക്രമത്തിൽ വില്ലേജ് അസിസ്റ്റന്റ് മാരുമില്ല


ഫീൽഡ് അസിസ്റ്റന്റ് മാരുടെ അഭാവം വീണ്ടും കൂടും.കോഴിക്കോട് 10, താമരശ്ശേരി 11, വടകര 8, കൊയിലാണ്ടി 5 എന്നിങ്ങനെയാണ്.

കടപ്പാട് :മനോരമ 

Post a Comment

Whatsapp Button works on Mobile Device only