Monday, 2 December 2019

ശിവാംഗി..നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്‌ (വിഷൻ ന്യൂസ്‌ 02/12/2019)



കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിൽ പുതുയുഗം രചിച്ച്‌ ആദ്യ വനിതാ പെെലറ്റായി ലഫ്റ്റണന്റ് ശിവാംഗി ഇന്ന് ചുമതലയേറ്റു. കൊച്ചി നേവൽ ബേസിൽ നടന്ന ചടങ്ങിലാണ് ബിഹാർ സ്വദേശിനിയായ ശിവാംഗി ചരിത്രം കുറിച്ചത്‌.

നേവിയുടെ വ്യോമയാന വിഭാഗത്തിൽ എയർട്രാഫിക് കൺട്രോൾ ഓഫീസർമാരായും ഒബ്‌സർവർമാരായും വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കോക്‌പിറ്റിലേക്ക് ആദ്യമായാണ് ഒരു സ്ത്രീ പ്രവേശിക്കുന്നത്. ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയായ ശിവാംഗി മുസാഫർപൂർ ഡി.എ.വി പബ്ലിക്ക് സ്കൂളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

ഡിസംബര്‍ നാലിന് രാജ്യം നാവിക സേന ദിനം ആചരിക്കാനിരിക്കെയാണ്‌ ശിവാംഗിയുടെ അഭിമാന നേട്ടം . ജീവിതത്തിലെ സ്വപ്‌നമുഹൂർത്തം ആണിതെന്ന്‌ ശിവാംഗി പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only