Monday, 2 December 2019

ഫിറോസ് കുന്നംപറമ്പില്‍ ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു(വിഷൻ ന്യൂസ്‌ 03/12/2019)




കോഴിക്കോട്:ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കുന്നംപറമ്പില്‍ ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി  വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ഫേസ് ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കി ഫിറോസ് വീഡിയോ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പാവപ്പെട്ട 
കുടുംബങ്ങളെ സഹായിച്ചിരുന്ന ഫിറോസിനെ വിമര്‍ശിച്ചും അടുത്തകാലത്ത് പലരും രംഗത്തെത്തിയിരുന്നു.

ഇത്തരം പ്രചാരണങ്ങളില്‍ മനം മടുത്തിട്ടാണ് താന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഒന്നരവര്‍ഷമായി തനിക്കെതിരേ മോശമായ തരത്തില്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്നു ചിലര്‍. അതുകൊണ്ടുതന്നെ ഇന്നു മുതല്‍ താന്‍ ആര്‍ക്കുവേണ്ടിയും സോഷ്യല്‍ മീഡിയയിലൂടെ സഹായം ആവശ്യപ്പെട്ട് രംഗത്തു വരില്ലെന്നും ഫിറോസ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്

Post a Comment

Whatsapp Button works on Mobile Device only