കോഴിക്കോട്: നിലപാടുകളുടെ കരുത്ത് പുതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ദേശീയ വ്യാപകമായി ആചരിച്ച് വരുന്ന അംഗത്വ പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സയ്യിദ് മിസ് ബാഹ് തങ്ങളെ ചേർത്ത് കൊണ്ട് സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവ്വഹിച്ചു.
ഡിസംബർ 1 മുതൽ 15 വരെയാണ് മെമ്പർശിപ്പ് ചേർക്കാനുള്ള സമയം. സിസംബർ 30 ന് ഉള്ളിൽ ശാഖയും ജനുവരി 15ന് ഉള്ളിൽ ക്ലസ്റ്ററും 30നുള്ളിൽ മേഖല കമ്മിറ്റികളും നിലവിൽ വരും ഫെബ്രുവരി 7,8 തിയ്യതികളിൽ കുറ്റ്യാടിയിൽ നടക്കുന്ന ജില്ലാ കൗൺസിലിൽ പുതിയ ജില്ലാ കമ്മിറ്റിയും നിലവിൽവരും
പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി.ഒ.പി അഷ്റഫ് കുറ്റിക്കടവ്, ഫൈസൽ ഫൈസി മടവൂർ, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, അലി അക്ബർ മുക്കം, റഫീഖ് മാസ്റ്റർ പെരിങ്ങൊളം, മുനീർ ദാരിമി എലത്തൂർ, സുൽഫിക്കർ മുക്കം എന്നിവർ സംബന്ധിച്ചു.