03 December 2019

ലൈറ്റ് അപ്പോൺ ലൈറ്റ് ഖുർആനിക് മത്സരങ്ങളിൽ അൽ ഇർഷാദ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം(വിഷൻ ന്യൂസ് 03/12/2019)
(VISION NEWS 03 December 2019)




ഓമശ്ശേരി: ഐ. എ. എം ഇ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലൈറ്റ് അപ്പോൺ ലൈറ്റ് ഖുർആനിക് മത്സരങ്ങളിൽ അൽ ഇർഷാദ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. സീനിയർ ഖുർആൻ സ്പീച്, സീനിയർ ഇംഗ്ലീഷ് പ്രബന്ധം എന്നീ മത്സരങ്ങളിൽ ഹാഫിള് മുഹമ്മദ് ഷുഹൈബ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയർ ഹിസ്ബ് മത്സരത്തിൽ ഫസ്റ്റും, സീനിയർ ഹിഫ്ള് മത്സരത്തിൽ സെക്കൻഡും ഹാഫിള് മുഹമ്മദ് ഫർസാൻ നേടിയെടുത്തു. ജൂനിയർ ഹിഫ്ള് ഫസ്റ്റ് (സലാഹുദ്ദീൻ), ജൂനിയർ ഹിസ് ബ് ഫസ്റ്റ് (ഇജാസ് അബൂബക്കർ) ജൂനിയർ  ഹിഫ്‌ള് തേഡ്, ജൂനിയർ ഹിസ്ബ് തേഡ് ( മുഹമ്മദ് യാസീൻ)  എന്നിവയും അൽ ഇർശാദിലെ വിദ്യാർത്ഥികളുടെ നേട്ടങ്ങളാണ്. ഇരുപതോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ സ്കൂൾ അടിസ്ഥാനത്തിൽ സെക്കന്റ് റണ്ണർ അപ് ട്രോഫിയും അൽ ഇർശാദ് സ്കൂളിന് സ്വന്തം.സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളെ അനുമോദിച്ചു.

Post a comment

Whatsapp Button works on Mobile Device only