04 December 2019

ജംഇയ്യത്തുൽ മുഅല്ലിമീൻ സമ്മേളനം: ഉത്തര മേഖല ജാഥക്ക് മുക്കത്ത് സ്വീകരണം നൽകി(വിഷൻ ന്യൂസ്‌ 04/12/2019)
(VISION NEWS 04 December 2019)




മുക്കം: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ നയിക്കുന്ന ഉത്തര മേഖല ജാഥക്ക് മുക്കത്ത് സ്വീകരണം നൽകി. മുക്കം പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം കെ. ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സാജിദ് ഫൈസി അധ്യക്ഷനായി. അഹമ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. വി.ഇ മോയിമോൻ ഹാജി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി കുഞ്ഞാലൻകുട്ടി ഫൈസി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം, സമസ്ത മണ്ഡലം പ്രസിഡന്റ് കെ. ഹുസൈൻ ബാഖവി, എസ്.എം.എഫ് ഓമശ്ശേരി മേഖലാ പ്രസിഡന്റ് ഹുസൈൻ ഹാജി തെച്ച്യാട്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ കാസിം, കെ.എൻ.എസ് മൗലവി, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, യു.പി.സി മുഹമ്മദ് മുസ്ലിയാർ, പി. അലി അക്ബർ കറുത്തപറമ്പ്, മുക്കം റെയ്ഞ്ച് ജനറൽ സെക്രട്ടറി ഹുസൈൻ യമാനി, ഉമർ ബാഖവി, നടുക്കണ്ടി അബൂബക്കർ, ഗഫൂർ ഫൈസി, സുൽഫീക്കർ നെല്ലിക്കാപറമ്പ്, വി. അസ്സു ഹാജി സംബന്ധിച്ചു.




Post a comment

Whatsapp Button works on Mobile Device only