05 December 2019

മികവ് പ്രകാശനംചെയ്തു(വിഷൻ ന്യൂസ്‌ 05/12/2019)
(VISION NEWS 05 December 2019)






ഓമശ്ശേരി: വാദിഹുദ ഇംഗ്ലീഷ് സ്കൂൾ, മലയാളം മീഡിയം സ്കൂൾ എന്നീ സ്ഥാപനങ്ങളിൽ നിന്നും ഈ വർഷത്തെ  കലാ - കായിക ശാസ്ത്ര മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് പി.ടി.എ യുടെ നേതൃത്വത്തിൽ ഇറക്കിയ പത്രം വാദിഹുദ പ്രസിഡന്റ്‌ ഇ. കെ ഹുസൈൻ ഹാജി എക്സിക്യൂട്ടീവ് അംഗങ്ങളായ  പി വി അബ്ദുള്ള സാഹിബ്‌, എം പി അഷ്‌റഫ്‌  എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഐ പി നാസർ (പി ടി എ പ്രസിഡന്റ്‌ മലയാളം മീഡിയം ), കെ അബ്ദുൽ ലത്തീഫ് (പി ടി എ പ്രസിഡന്റ്‌ ഇംഗ്ലീഷ്  മീഡിയം),എ പി മൂസ മാസ്റ്റർ, അബ്ദുള്ള സലീം വാഫി, അഖിൽ ജോസ് സംസാരിച്ചു. പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി സ്വാഗതവും 'മികവ് ' ചീഫ് എഡിറ്റർ കെ സി മുഹമ്മദ്‌ ശാദുലി നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only