05 December 2019

കെഎസ്ആർടിസി ബസ്അപകടത്തിൽപ്പെട്ടു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് (വിഷൻ ന്യൂസ്‌ 05/12/2019)
(VISION NEWS 05 December 2019)




പൂവാറംതോട്ടിൽ നിന്നും കൂടരഞ്ഞി ലേക്ക്പോകുകയായിരുന്ന കെ.സ് ആർ.ട്ടി.സി ബസ് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടു .രാവിലെ 8.30 പൂവാറൻതോട് നിന്നും സ്കൂൾവിദ്യർഥികളുമായി സർവീസ് നടത്തുന്ന ബസാണ്അപകടത്തിൽ പെട്ടത് . വാഹനത്തിൻറെ നിയന്ത്രണം നഷ്ടമായെങ്കിലും മനോധൈര്യം കൈവിടാതെ ഡ്രൈവർ  ബസ് സമീപത്തെ മതിലിൽ ഇടിപ്പിച്ച്നിർത്തുകയായിരുന്നു. ഇത് നിത്യസംഭവമാണന്നും .മുന്ന് ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നെതെന്നും .
ഇത് മൂലം മറ്റ് യാത്ര സൗകര്യമില്ലത്ത നാട്ടിൽ നിന്നും കൂടരഞ്ഞി ഭാഗത്തെയ്ക്ക് പൊകുന്ന മുഴുവൻ ആളുകളും ഈ ബസിനെ ആശ്രയിക്കെണ്ടി വരുന്നതും
കൊടും വളവുകളും ഏകദേശം 3 കിലോമിറ്റർ ദൂരം കൊടും ഇറക്കവുമുള്ള ഇവിടെ കലപ്പഴക്കം ചെന്ന ബസുകൾ ഉപയോഗിക്കുന്നതാണ് അപകടകാരണമെന്ന് നാട്ടുകാർആരോപിച്ചു.
ഉത്തരവാദിത്തപ്പെട്ട  അധികാരികൾ എത്രയും പെട്ടെന്ന് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം
വലിയൊരു അപകടം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. 
അപകടം നടന്ന ശേഷം പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം അപകടം വരാതെ നോക്കുന്നതാണ് നല്ലതെന്നും അവിശ്വങ്ങളിൽ അനുകൂല നടപടിയുണ്ടായില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പൊകുമെന്നും നാട്ടുകാർ പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only