05 December 2019

അതിഥി തൊഴിലാളികൾക് സൗജന്യ മെഡിക്കൽ ക്യാമ്പും , ആവാസ് ഇൻഷുറൻസ് കാർഡ് വിതരണവും(വിഷൻ ന്യൂസ്‌ 05/12/2019)
(VISION NEWS 05 December 2019)



കൊടുവള്ളി, കച്ചേരിമുക്ക് : സിൻസിയർ ക്ലബ്ബിന്റെ സഹകരണത്തോടെ സംസ്ഥാന തൊഴിൽ വകുപ്പ് കച്ചേരിമുക്കിൽ അതിഥി തൊഴിലാളികൾക് ( അന്യ സംസ്ഥാന തൊഴിലകൾക് ) സൗജന്യ മെഡിക്കൽ ക്യാമ്പും , ആവാസ് ഇൻഷുറൻസ് കാർഡ് വിതരണവും , മെഡിക്കൽ ബോധവത്കരണവും നടത്തി . കിഴക്കോത് പഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർ ഉൽഘാടനം ചെയ്തു . കേരളത്തിൽ നിങ്ങൾക് കിട്ടുന്ന സുരക്ഷിതത്വവും , സഹായ  സഹകരണവും മെറ്റൊരു സ്ഥലത്തും നിങ്ങൾക് കിട്ടില്ല എന്നും തിരിച്ചും നല്ല രീതിയിലുള്ള സമീപനം ഉണ്ടാവണമെന്നും അതിഥി തൊഴിലാളികളോട് പ്രസിഡണ്ട്   ആവശ്യപ്പെട്ടു . ജില്ലാ ലേബർ ഓഫീസർ വി പി രാജൻ ബോധവത്കരണ ക്ലാസെടുത്തു . അസിസ്റ്റന്റ് ലേബർ ഓഫീസർ കെ കെ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു . സിൻസിയർ പ്രസിഡണ്ട് കെ കെ വിജയൻ , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്  പ്രസിഡണ്ട് കെ കെ ആലി , എം ബാബുരാജ് , സിൻസിയർ സെക്രട്ടറി കമറുൽ ഹകീം , സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു . ജില്ലാ ലേബർ ഓഫീസ് ജൂനിയർ സൂപ്രണ്ട് സ്വപ്നകുമാരി നന്ദിയും പറനു , . ഇരുനൂറോളം അതിഥി തൊഴിലകൾക് ആവാസ് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു ക്യാമ്പിന് ലേബർ ഓഫീസർ  ഫിറോസ്  സിൻസിയർ മെമ്പർമാരായ ഉമർ സാലിഹ് കെ , സുബൈർ പി ടി , സിദീഖ്‌ ടി എം , ശംസുദ്ധീൻ കെ പി , സൈനുദ്ധീൻ പി , ഫസൽ പി എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only