05 December 2019

ദുരന്ത നിവാരണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.(വിഷൻ ന്യൂസ്‌ 05/12/2019)
(VISION NEWS 05 December 2019)



കൊടുവള്ളി: അനുഗ്രഹ കലാ സാംസ്കാരിക വേദി കച്ചേരിമുക്കും നരിക്കുനി കേരള ഫയർ ആന്റ് റെസ്ക്യൂ ഡിപ്പാർട്മെന്റും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി  ദുരന്ത നിവാരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു .ഡിസംബർ 5 ലോക സന്നദ്ധ സേവകരുടെ  ദിനം ( national volunteers day)ആചരിക്കുന്നതിന്റെ ഭാഗമായാണ് കച്ചേരിമുക്കിൽ ക്ലാസ് സംഘടിപ്പിച്ചത്. 
 കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സി ഹുസൈൻ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ അധ്യക്ഷനായിരുന്നു . നരിക്കുനി ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്മെന്റ്‌മെന്റിലെ ഉദ്യോഗസ്ഥനായ ശ്രീ. സനൂപ് സർ ക്ലാസെടുത്തു. പ്രദേശത്തെ നിവരധിയാളുകൾ പങ്കെടുത്ത പരിപാടിയിൽ
NYK കൊടുവള്ളി ബ്ലോക്ക് കോ-ഓഡിനേറ്റർ അനുശ്രീ , വില്ലേജ് ഓഫീസർ ബഷീർ, ഹകീം ,മുജീബ് 
എന്നിവർ സംസാരിച്ചു. ചടങ്ങിന് സാലിഹ് മയൂരി സ്വാഗതവും  സുബൈർ കച്ചേരിമുക്ക് നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only