02 December 2019

മേട്ടുപ്പാളയത്ത് വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17മരണം(വിഷൻ ന്യൂസ്‌ 02/12/2019)
(VISION NEWS 02 December 2019)



കോയമ്പത്തൂർ: കനത്ത മഴയിൽ മേട്ടുപ്പാളയ ത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 17 പേർ മരിച്ചു. മതിലിടിഞ്ഞ് വീടുകൾക്കുമേൽ വീണ് നാലു വീടുകൾ തകർന്നാണ് ദുരന്തമുണ്ടായത്. 12 സ്ത്രീകളും മൂന്ന് പുരുഷൻമാരും രണ്ട് കുട്ടികളുമാണ് മരിച്ചത്.

മേട്ടുപ്പാളയത്തിനടത്ത് നാഡൂരിൽ എഡി കോളനി യിൽ തിങ്കളാഴ്ച പുലർച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. പുലർച്ചെ 3.30 ഓടെ ആരംഭിച്ച കനത്ത മഴയിൽ മതിൽ വീടുകൾക്ക് മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കൽ മതിലാണ് ഇടിഞ്ഞുവീണത്.

ഗുരു (45), രാമനാഥ് (20), അനന്ദകുമാർ (40), ഹരിസുധ (16), ശിവകാമി (45), ഓവിയമ്മാൾ (50), നാദിയ (30), വൈദേഗി (20), തിലഗവതി (50), അറുകാണി (55), രുക്കുമണി (40), നിവേത (18), ചിന്നമ്മാൾ (70), അക്ഷയ (7), ലോഗുറാം (7) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ പേരുകൾ ലഭ്യമായിട്ടില്ല.

കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തിരച്ചിൽ തുടരുകയാണ്.

Post a comment

Whatsapp Button works on Mobile Device only